Categories
Film News

വിജയ് ചിത്രം മാസ്റ്റര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങി

രണ്ട് മാസത്തെ പൂര്‍ണ്ണ ലോക്ഡൗണിന് ശേഷം തമിഴ് സിനിമാവ്യവസായമേഖലയും വര്‍ക്കുകളിലേക്ക് കടക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങാനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഫെഫ്‌സി സ്റ്റേറ്റ്‌മെന്റ് പറയുന്നത്, വിജയ് ചിത്രം മാസ്റ്റര്‍ എഡിറ്റിംഗ് വര്‍ക്കുകള്‍ ആരംഭിക്കുന്നുവെന്നാണ്.

വിജയ് ആരാധകര്‍ നീണ്ട നാളായി ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഏപ്രില്‍ 9ന് റിലീസ് ചെയ്യാനിരുന്നതാണ് ചിത്രം. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണിനെ തുടര്‍ന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ഫാന്‍സുകാര്‍ ട്രയിലര്‍ റിലീസ് ചെയ്യാനാവശ്യപ്പെട്ടിരുന്നുവെങ്കിലും ട്രയിലര്‍ സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപി്ച്ച ശേഷം മാത്രമേ റിലീസ് ചെയ്യൂവെന്നറിയിക്കുകയായിരുന്നു അണിയറക്കാര്‍.
മാസ്റ്റര്‍ കൂടാതെ തമിഴില്‍ പോസ്്റ്റ്‌പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുന്ന സിനിമകളാണ് ശിവകാര്‍ത്തികേയന്‍ ചിത്രം ഡോക്ടര്‍, ഭൂമി , മൂക്കുത്തി അമ്മന്‍, കാ പാ രണസിംഗം, ചക്ര, തുടങ്ങിയവ.