പൊറിഞ്ചു മറിയം ജോസ് ട്രയിലര്‍ കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളില്‍ വച്ച് മോഹന്‍ലാല്‍ ചീഫ് ഗസ്റ്റായെത്തിയ ചടങ്ങില്‍ റിലീസ് ചെയ്തു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെ ട്രയിലര്‍ ഒരേ സമയം റിലീസ് ചെയ്തിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ വന്‍ വരവേല്പാണ് ട്രയിലറിന് ലഭിച്ചിരിക്കുന്നത്. യൂട്യൂബില്‍ മാത്രം 6ലക്ഷത്തിലധികം വ്യൂവാണ് കിട്ടിയിരിക്കുന്നത്.

പൊറിഞ്ചു മറിയം ജോസ് പ്രശസ്ത സിനിമാസംവിധായകന്‍ ജോഷിയുടെ തിരിച്ചുവരവ് ചിത്രം കൂടിയാണ്. ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ടൈറ്റില്‍ കഥാപാത്രങ്ങളായെത്തുന്ന സിനിമ 80കളിലെ തൃശ്ശൂര്‍ ബേസ്ഡ് മാസ് എന്റര്‍ടെയ്‌നര്‍ കഥയാണ് പറയുന്നത്. അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു.

അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറയും ജേക്ക്‌സ് ബിജോയ് സംഗീതവും ഒരുക്കുന്നു. ശ്യാം ശശിധരന്‍ ആണ് എഡിറ്റിംഗ്. റെജിമോന്‍ കീര്‍ത്തി മൂവീസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു. ആഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലെക്കെത്തും.

Published by eparu

Prajitha, freelance writer