സംവിധായകന് ജോഷിയുടെ അടുത്ത ചിത്രം പൊറിഞ്ചു മറിയം ജോസ്, ജോജു ജോര്‍ജ്ജ് നായകനായെത്തുന്നു. സിനിമയുടെ പൂജ ചടങ്ങുകള്‍ തൃശ്ശൂരില്‍ നടന്നു. ചിത്രത്തിലെ താരങ്ങളും അണിയറക്കാരുമെല്ലാം ചടങ്ങില്‍ പങ്കെടുത്തു.
അഭിലാഷ് എന്‍ ചന്ദ്രന് തിരക്കഥ ഒരുക്കുന്ന സിനിമയാണിത്. തൃശ്ശൂര്‍ ആസ്ഥാനമാക്കിയുള്ള കുടുംബ ത്രില്ലര്‍ ചിത്രമാണിത്. നൈല ഉഷ നായികകഥാപാത്രമായെത്തുന്നു. ചെമ്പന്‍ വിനോദ്, ഇന്നസെന്റ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ക്യാമറ, രണം, ക്വീന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ജേക്സ് ബിജോയ് ആണ് സംഗീതം. ശ്യാം ശശിധരന് എഡിറ്റിംഗും.
റെജിമോന് ആണ് സിനിമ നിര്‍മ്മിക്കുന്നത്. കീര്‍ത്തന മൂവീസുമായി ചേര്‍ന്ന് ഡേവിഡ് കാച്ചപ്പിള്ളി മൂവീസ് സിനിമ അവതരിപ്പിക്കുന്നു.