Categories
Film News

പൊറിഞ്ചു മറിയം ജോസ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

പ്രശസ്ത സംവിധായകന്‍ ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സിനിമയിലെ മൂന്നു പ്രധാനതാരങ്ങളേയും പോസ്റ്ററില്‍ കാണിച്ചിട്ടുണ്ട്. ജോജു ജോര്‍ജ്ജ, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്.

അഭിലാഷ് എന്‍ ചന്ദന്‍ തിരക്കഥ ഒരുക്കുന്ന സിനിമ തൃശ്ശൂര്‍ ബേസ്ഡ് ഫാമിലി ഡ്രാമ കം ത്രില്ലര്‍ ആണ്. ജോജുവിന്റെ കഥാപാത്രമാണ് പൊറിഞ്ചു. നൈല ആലപ്പാട്ട് മറിയം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചെമ്പന്‍ വിനോദ് പുത്തന്‍പള്ളി ജോസ് ആകുന്നു. ജോഷിയുടെ കഴിഞ്ഞ കുറേ സിനിമകള്‍ പരാജയപ്പെട്ടതിനാല്‍ ഇത് അദ്ദേഹത്തിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ്.

ടെക്‌നികല്‍ വിഭാഗത്തില്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ, ജേക്ക്‌സ് ബിജോയ് രണം, ക്വീന്‍ ഫെയിം ആണ് സംഗീതം ചെയ്യുന്നത്. ശ്യാം ശശിധരന്‍ എഡിറ്റിംഗ് ചെയ്യുന്നു. കീര്‍ത്തി മൂവീസിന്റെ ബാനറില്‍ റെജിമോന്‍ സിനിമ നിര്‍മ്മിക്കുന്നു. റിലീസ് തീയ്യതി അടുത്തുതന്നെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.