പ്രശസ്ത സംവിധായകന് ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് റിലീസിംഗിനൊരുങ്ങുകയാണ്. അണിയറക്കാര്‍ ഇതിനോടകം തന്നെ സിനിമയുടെ പ്രമോഷന് പരിപാടികള്‍ ഓണ്‍ലൈനില്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങളേയും പരിചയപ്പെടുത്തുന്ന മോഷന്‍ പോസ്റ്റര്‍ ഇറക്കിയിരിക്കുകയാണിപ്പോള്‍. ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ക്കു പുറമെ നീണ്ട സഹതാരനിരയും ചിത്രത്തിലുണ്ട്.
കലാഭവന്‍ നിയാസ്, ജയരാജ് വാര്യര്‍, സുധി കൊപ്പ, ഐഎം വിജയന്, രാഹുല്‍ മാധവ്, അനില്‍ നെടുമങ്ങാട്, സലീം കുമാര്‍, നന്ദു, സിനോജ്, ടിജി രവി, വിജയരാഘവന്, മാല പാര്‍വ്വതി, സ്വാസിക, മാളവിക എന്നിവരും പുതിയ ടീസറിലെത്തുന്നു.
പൊറിഞ്ചു മറിയം ജോസ് തിരക്കഥ അഭിലാഷ് എന്‍ ചന്ദ്രന് 80കളിലെ തൃശശൂര്‍ ബേസ്ഡ മാസ് എന്റര്ടെയ്നര് ആണ്. ജോജു പൊറിഞ്ചു എന്ന വേഷവും നൈല ഉഷ ആലപ്പാട്ട് മറിയമായും ചെമ്പന്‍ വിനോദ് പുത്തന്‍പള്ളി ജോസായും എത്തുന്നു.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറയും സംഗീതം ജേക്ക്സ് ബിജോയ് ഒരുക്കുന്നു. ശ്യാം ശശിധരന് എഡിറ്റിംഗും നിര്‍വഹിക്കുന്നു. റെജിമോന് കീര്‍ത്തി മൂവീസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ആഗസ്റ്റ് 15ന് സിനിമ തിയേറ്ററുകളിലേക്കെത്തും. ആഗസ്റ്റ് 2ന് സിനിമയുടെ ഒഫീഷ്യല്‍ ട്രയിലര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്യും. ലുലുമാളില്‍ വച്ച് ട്രയിലര്‍ ലോഞ്ചിംഗ് പരിപാടി നടത്തുന്നു, മോഹന്‍ലാല്‍ ചീഫ് ഗസ്റ്റായെത്തും.