Categories
Film News

പൊറിഞ്ചു മറിയം ജോസ് മോഷന്‍ പോസ്റ്ററെത്തി

അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നതുപോലെ പ്രശസ്ത സംവിധായകന്‍ ജോഷിയുടെ തിരിച്ചുവരവു സിനിമയായ പൊറിഞ്ചു മറിയം ജോസ് മോഷന്‍ പോസ്റ്റര്‍ ഇറക്കിയിരിക്കുകയാണ്. ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ്, എന്നിവരാണ് ടൈറ്റില്‍ റോളുകള്‍ ചെയ്യുന്നത്. അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തൃശ്ശൂര്‍ ബേസ്ഡ് ഫാമിലി ഡ്രാമ കം ത്രില്ലര്‍ ആണ് സിനിമ.

ജോജു ജോര്‍ജ്ജ് പൊറിഞ്ചു എന്ന കഥാപാത്രമായെത്തുന്നു. നൈല ഉഷ ആലപ്പാട്ട് മറിയം എന്ന വേഷവും ചെമ്പന്‍ വിനോദ് പുത്തന്‍പള്ളി ജോസുമാവുന്നു.സംവിധായകന്‍ ജോഷിയുടെ ശക്തമായ തിരിച്ചുവരവുകൂടിയാണ് സിനിമ.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചെയ്യുന്നു, സംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. ശ്യാം ശശിധരന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. കീര്‍ത്തി മൂവീസിന്റെ ബാനറില്‍ റെജിമോന്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ റിലീസ് തീയ്യതി അടുത്തുതന്നെ പ്രഖ്യാപിക്കാനിരിക്കുകയാണ്.