മലയാളി താരം പൂർണ്ണിമ ഹിന്ദി-ഇംഗ്ലീഷ് ബൈലിംഗ്വൽ സിനിമ കൊബാൾട്ട് ബ്ലൂവിൽ അഭിനയിക്കാനൊരുങ്ങുന്നു. സിനിമ പ്രശസ്ത നാടകകൃത്തും എഴുത്തുകാരനും സംവിധാനയകനുമായ സച്ചിൻ കുണ്ഡാൽകര് ആണ് ഒരുക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ 2006ൽ റിലീസ് ചെയ്ത മറാത്തി നോവലിനെ ആസ്പദമാക്കിയുള്ളതാണ്. ഇംഗ്ലീഷ് വെര്ഷൻ 2003ൽ ജെറി പിന്റോ ട്രാൻസ്ലേറ്റ് ചെയ്ത് റിലീസ് ചെയ്തു.
കൊബാൾട്ട് ബ്ലു ഒരു വീട്ടിലെ രണ്ട് സഹോദരിമാരുടെകഥയാണ് പറയുന്നത്. ത്രികോണപ്രണയകഥയാണിത്. സഹോദരിമാര്‍ വീട്ടിൽ പെയിംഗ് ഗസ്റ്റായി വന്ന ആളെ പ്രണയിക്കുന്നതാണ്. പ്രതീക് ബബ്ബാർ, അഞ്ജലി ശിവരാമൻ, ഗീതാഞ്ജലി കുൽക്കർണി, നീലയ് എന്നിവർ സിനിമയിലെത്തുന്നു. ഇറ്റാലിയൻ സിനിമാറ്റോഗ്രാഫർ വിൻസൻസോ കോണ്ടോറെല്ലി ക്യാമറ ഒരുക്കുന്നു. ഓപ്പൺ എയര്‍ ഫിലിംസ് നിർമ്മിക്കുന്ന സിനിമ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.
ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം താരം സിനിമയിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. പിന്നീട് ഫാഷൻ ഡിസൈനിംഗും ടിവി ആങ്കറിംഗുമായി പതിയെ സിനിമയിലേക്ക് തിരിച്ചുവന്നു. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് ആയിരുന്നു താരത്തിന്റെ താരത്തിന്റെ തിരിച്ചുവരവ് ചിത്രം. രാജീവ് രവി ചിത്രം തുറമുഖം ആണ് പുതിയതായി റിലീസ് ചെയ്യാനുള്ളത്. നിവിൻ പോളി, നിമിഷ, ഇന്ദ്രജിത് ,ജോജു ജോർജ്ജ് എന്നിവർ സിനിമയിലുണ്ട്.