Categories
Film News

മലയാളികളുടെ പ്രിയ നടി പൂർണ്ണിമ ഇന്ദ്രജിത് സിനിമയിലേക്ക് മടങ്ങിയെത്തുന്നു ; രണ്ടാം വരവ് ആഷിഖ് അബു ചിത്രത്തിലൂടെ

അറിയപ്പെടുന്ന നടിയായതിന് ശേഷം ഫാഷൻ ഡിസൈനിംങിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിയാണ് പൂർണ്ണിമ ഇന്ദ്രജിത്. വിവാഹ ശേഷം  അത്രയധികം സജീവമല്ലാതിരുന്ന നടി പിന്നീട് ആങ്കറായും  സീരിയൽ അഭിനേത്രിയായും വെള്ളി തിരയിലെത്തിയിരുന്നു .
എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകള് പ്രകാര താരം ആഷിഖ് അബു ചിത്രം വൈറസിലൂടെ തിരിച്ചെത്തുകയാണ് . ചിത്രത്തിൽ പ്രേമത്തിലൂടെ മലയാളികളുടെമനസ്  കീഴടക്കിയ മഡോണ  സെബാസ്റ്റ്യനും ഉണ്ടാകും .
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജം ക്യാമ്പസാണ് സിനിമയുടെ പശ്ചാത്തലം . ജില്ലാ കലക്ടർ ശ്രീറാം സാംബശിവറാവു സിനിമയുടെ ആദ്യക്ലാപ്പടിച്ച് ചിത്രീകരണത്തിന് തുടക്കം കുറിച്ചിരുന്നു  .
ചിത്രത്തിൽ നിപ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ വേഷം കൈകാര്യം ചെയ്യുന്ന വേഷമാണ് റിമ കല്ലിങ്കൽ ഏറ്റെടുക്കുന്നത്. ടൊവിനോ കലക്ടറായും കൂടാതെ ഫഹദ് ഫാസിൽ മറ്റൊരു പ്രധാന വേഷത്തിലും ചിത്രത്തിലെത്തുന്നു .
വൈറസിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് രാജീവ് രവിയാണ്. മുഹ്സിന് പെരാരി, സുഹാസ് , ഷറഫു എന്നിവരാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കുന്നത്. കോഴിക്കോട് പശ്ചാത്തലമാക്കിയാണ്  സിനിമ ചിത്രീകരിയ്ക്കുന്നത്.