Categories
Film News

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പൂജ ഹെഡ്‌ജെ

ദുല്‍ഖര്‍സല്‍മാന്‍ പുതിയ വര്‍ഷത്തിലും നിരവധി സിനിമകളുമായി തിരക്കിലാണ്. വിവിധ ഭാഷകളില്‍ വിജയചിത്രങ്ങളുമായി താരം മുന്നേറുകയാണ്. അദ്ദേഹത്തിന്റെ പുതിയ സിനിമ കുറുപ്പ് ഈദ് സീസണില്‍ റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ ലോക്ഡൗണ്‍ സാഹചര്യം കാരണം പ്ലാന്‍ മാറ്റുകയായിരുന്നു.

ഈ വര്‍ഷം ദുല്‍ഖര്‍ തെലുഗ് സിനിമയിലമെത്തുന്നു. കണ്ണുംകണ്ണുംകൊള്ളൈ അടിത്താല്‍ തെലുഗ് വെര്‍ഷന്‍ പരിപാടിക്കായി ഹൈദരാബാദിലെത്തിയപ്പോള്‍ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പാടി പാടി ലേച്ചെ മനസു ഫെയിം ഹാനു രാഘവപുടി സംവിധാനം ചെയ്യുമെന്നാണറിയുന്നത്.

പൂജ ഹെഡ്‌ജെ താരത്തിന്റെ നായികയായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുഗ് സിനിമ അല വൈകുണ്ഠപുരം വിജയത്തിന് ശേഷം പൂജയ്ക്ക് തെലുഗിലും തമിഴിലും നിരവധി ഓഫറുകള്‍ ലഭിക്കുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ തെലുഗ് പ്രേക്ഷകര്‍ക്ക് ഇതിനോടകം തന്നെ പരിചിതനാണ്. മഹാനടി എന്ന സിനിമയില്‍ ജെമിനി ഗണേശനായെത്തിയത് ദുല്‍ഖറായിരുന്നു. പുതിയ സിനിമ മഹാനടി നിര്‍മ്മാണത്തില്‍ പങ്കാളികളായ ബാനര്‍ സ്വപ്‌ന സിനിമാസ് നിര്‍മ്മിക്കും.