Categories
Film News

ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധായകനാകുന്ന സിനിമയുടെ പൂജ ചടങ്ങുകള്‍, ദൃശ്യങ്ങള്‍ കാണാം

നടന്‍ ദിലീപിന്റെ അനുജന്‍ അനൂപ് സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ചടങ്ങുകള്‍ എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ വച്ച് നടന്നു. ചടങ്ങില്‍ ദിലീപ്, മകള്‍ മീനാക്ഷി, സംവിധായകന്‍ അനൂപും കുടുംബാംഗങ്ങളും പങ്കെടുത്തു. ഇവര്‍ക്ക് പുറമെ നിര്‍മ്മാതാവ് രഞ്ജിത്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നടന്‍ വിനീത് കുമാര്‍ എന്നിവരും എത്തിയിരുന്നു.

ദിലീപിന്റെ സ്വന്തം ബാനറായ ഗ്രാന്റ് പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്ന സന്തോഷ് എച്ചിക്കാനമാണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന വാര്‍ത്തകളുമുണ്ട്.

സന്തോഷ് എച്ചിക്കാനം മുമ്പ് ചന്ദ്രേട്ടന്‍ എവിടെയാ, അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ്, നിദ്ര തുടങ്ങിയ സിനിമകളുടെ തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്.