Categories
Film News

പൊന്നിയിൻ സെൽവൻ രണ്ട് ഭാ​ഗങ്ങളിലായെത്തും : ആ​ദ്യഭാ​ഗം 2022ൽ

പൊന്നിയിൻ സെൽവൻ അണിയരക്കാർ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഓൺലൈനിൽ റിലീസ് ചെയ്തിരിക്കുന്നു. രണ്ട് ഭാ​​ഗങ്ങളിലായി സിനിമ റിലീസ് ചെയ്യും. ആദ്യഭാ​ഗം അടുത്ത വർഷമെത്തും. സിനിമയുടെ 70ശതമാനത്തോളം ഭാ​ഗം പൂർത്തിയായിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് ചിത്രീകരണം നിർത്തിവച്ച സിനിമ അടുത്തിടെ പോണ്ടിച്ചേരിയിൽ ചിത്രീകരണം പുനരാരംഭിച്ചു. 13-15 ദിവസത്തെ ചെരിയ ഷെഡ്യൂളിന് ശേഷം ഹൈദരാബാദിൽ അവസാന​​ഘട്ട ചിത്രീകരണത്തിലാണ് സിനിമ.

ഇന്ത്യയിലെ മികച്ച ടെക്നീഷ്യന്മാരും താരങ്ങളും സിനിമയുടെ ഭാ​ഗമാകുന്നു. കൽകി കൃഷ്ണമൂർത്തിയുടെ തമിഴിലെ പോപുലർ ചരിത്ര നോവൽ ആസ്പദമാക്കിയുള്ളതാണ് സിനിമ. അരുൾ മൊഴിവർമ്മന്റെ ആദ്യകാലമാണ് സിനിമ പറയുന്നത്. പിന്നീട് ചോള ചക്രവർത്തിയായ രാജ രാജ ചോള 1 മനായ ആളാണ്. മണിരത്നം , ജയമോഹൻ, കുമാരവേൽ എന്നിവർക്കൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നു. ഏആർ റഹ്മാൻ സം​ഗീതമൊരുക്കുന്ന സിനിമയ്ക്ക് ക്യാമറ ഒരുക്കുന്നത് രവി വർമ്മൻ ആണ്.

ഐശ്വര്യ റായ് ബച്ചൻ, വിക്രം, തൃഷ, കാർത്തി, വിക്രം പ്രഭു, പാർത്ഥിപൻ, ശോഭിത ദുലിപാല, ജയം രവി, ഐശ്വര്യ ലക്ഷ്മി,പ്രകാശ് രാജ്, ശരത് കുമാർ, പ്രഭു, കിഷോർ, ജയറാം, റഹ്മാൻ, ലാൽ, അശ്വിൻ കാകുമാണു എന്നിവരാണ് സിനിമയിലെ അഭിനേതാക്കൾ.

പൊന്നിയിൻ സെൽവൻ മണിരത്നത്തിന്റെ സ്വന്തം ബാനറായ മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.