മണിരത്നം ഒരുക്കുന്ന അദ്ദേഹത്തിന്റെ സ്വപ്നപ്രൊജക്ട് ആണ് പൊന്നിയിന്‍ ശെല്‍വം. ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍ തായ്ലന്റില് പൂര്‍ത്തിയായിരിക്കുകയാണ്. ജയറാം, ജയം രവി, ഐശ്വര്യ ലക്ഷ്മി, എന്നിവര്‍ ആദ്യഘട്ടത്തിലുണ്ടായിരുന്നു. ഐശ്വര്യ റായ് ബച്ചന്, വിക്രം, തൃഷ, വിക്രം പ്രഭു, ശരത്കുമാര്, പ്രഭു, കിഷോര്‍, റഹ്മാന്, ലാല്‍, അശ്വിന് എന്നിവരും സിനിമയിലുണ്ട്.
പൊന്നിയിന്‍ ശെല്വന് തമിഴ് ചരിത്രനോവല്‍, കല്കി കൃഷ്ണമൂര്‍ത്തി എഴുതിയതാണ്. അഞ്ച് വാല്യങ്ങളില്‍ 2400 പേജുള്ള നോവല്‍ അരുള്‍ മൊഴിവര്‍മ്മന്റെ ആദ്യകാലകഥകളാണ്. പിന്നീട് ചോളസാമ്രാജ്യചക്രവര്‍ത്തി രാജരാജ ചോള ഒന്നാമനായി. മണിരത്നം നോവലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ശിവ ആനന്ദ്, കുമാരവേല്‍ എന്നിവരുമായി ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ജയമോഹന് ആണ് സംഭാഷണമൊരുക്കിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി സിനിമ റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്യുന്നത്.
ഡിഒപി രവി വര്മ്മന്, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, കമ്പോസര്‍ എആര്‍ റഹ്മാന് എന്നിവരാണ് അണിയറയിലെ പ്രമുഖര്‍. മണിരത്നത്തിന്റെ സ്വന്തം ബാനറായ മദ്രാസ് ടാക്കീസ്, ലൈക പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് മെഗാബജറ്റില്‍ ചിത്രമൊരുക്കുന്നു.