Categories
Film News

പൊൻകുന്നം വർക്കിയുടെ ശബ്ദിക്കുന്ന കലപ്പ; ഓടിടി റിലീസിന്

പൊൻകുന്നം വർക്കിയുടെ ശബ്ദിക്കുന്ന കലപ്പ ഷോർട്ട് ഫിലിമാക്കി സംവിധായകൻ ജയരാജ്. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച സിനിമ ഓടിടി റിലീസിനൊരുങ്ങുകയാണ്. റൂട്ട്സ് സ്ട്രീമിം​ഗ് പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. മെയ്ദിനത്തിലാണ് ചിത്രം റിലീസ് ചെയ്തത്.

18 ഭാഷകളിലേക്ക് ഇതിനോടകം തർജ്ജമ ചെയ്തിട്ടുള്ള കഥയാണ് ശബ്ദിക്കുന്ന കലപ്പ. ജർമ്മൻ ഭാഷയിലേക്ക് തർജ്ജമ ചെയ്ത ആദ്യകഥയാണിത്. 2019 ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പനോരമ സെക്ഷനിൽ ചിത്രം സ്ക്രീനിം​ഗ് ചെയ്തിരുന്നു.

നിഖിൽ എസ് പ്രവീൺ, ജയരാജിനൊപ്പം ഭയാനകം, കടമ്മനിട്ട- പ്രകൃതിയുടെ പടയണിക്കാരൻ(ഡോക്യുമെന്ററി), രൗദ്രം തുടങ്ങിയവയ്ക്ക് ക്യാമറ ഒരുക്കിയ ശബ്ദിക്കുന്ന കലപ്പയ്ക്കും ക്യാമറ ഒരുക്കിയിരിക്കുന്നു. ഭയാനകത്തിന് ദേശീയ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട് ഇദ്ദേഹം.