തമ്ഴ് നടൻ വിശാലിനെ അറസ്റ്റ് ചെയ്ത് പോലീസ്. ടി നഗറിലുളള തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫിസിനു മുന്നിലെ സംഘര്‍ഷത്തിനെ തുടർന്നാണ് വിശാലിനെ അറസ്റ്റ് ചെയ്ത് പോലീസ് നീക്കിയത്.

നിലവിൽ നടികർ സംഘം അധ്യക്ഷനും നടനുമായ വിശാൽ രാജിവയ്ക്കണമെന്നാവള്യപ്പെട്ട് 300 ഓളം വരുന്ന നിർമ്മാത്ക്കൾ ഓാഫീസിന് മുന്നിൽ സംഘർഷം ഉണ്ടാക്കുകയും , ഓഫീസ് അടച്ചിടുകയും ചെയ്തു.

തമിഴ് സിനിമാ വ്യവസായത്തെ തകർക്കുന്ന തരത്തിലേക്കാണ് പ്രശ്നങ്ങൾ രൂക്ഷമാകുന്നത്. ടിഎഫ്പി ഓഫീസിന് മുന്നിൽ ഇന്നുവരെ കാണാത്തത്ര പ്രശ്നങ്ങളാണ് നടന്നത്, ഏറെ നാളായി വിശാലും നിർമ്മാതാക്കളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ ബാക്കി പത്രമെന്നോണമാണ് സംഘർഷവും തുടർന്ന് അറസ്റ്റും നടന്നത്.

വിശാൽ സ്ഥാനം രാജിവക്കണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കളായ കെഎൽ അള​ഗപ്പൻ, കൂടാതെ ജെകെ റിതേഷ് എന്നിവരുടെ നേതൃത്വത്തിൽ ഓഫീസിന് പൂട്ടിട്ടിരുന്നു, എന്നാൽ ഇത് വിശാൽ തകർത്ത് അകത്ത് പ്രവേശിച്ചാതണ് അറസ്റ്റിലെക്ക് കാര്യങ്ങളെത്തിച്ചത്.

വിശാൽ സ്ഥാനമേൽക്കുമ്പോൾ ആഴ്ച്ചയിൽ ൽ കൂടുതൽ ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് വാക്ക് നൽകിയിരുന്നതായും എന്നാലിപ്പോൾഅത് നാലിൽ കൂടുതൽ നടത്തി നിർമ്മാതാക്കൾക്ക് വൻ നഷ്ടം വരുത്തി വച്ചതായും നിർമ്മാതാക്കൾ
വെളിപ്പെടുത്തി. ടിഎഫ്പി പോലീസ് തുറക്കുമെന്നും വിശാലിനെ വിട്ടയക്കുമെന്നാണ് കരുതുന്നതെന്നും റിപ്പോർട്ടുകൾ .

Published by eparu

Prajitha, freelance writer