വാത്തി കമിംഗ്, വാത്തി റെയിഡ്, അന്ത കണ്ണ പാത്താക്ക തുടങ്ങിയ ഗാനങ്ങളുടെ ലിറികല്‍ റിലീസിനു ശേഷം മാസ്റ്റര്‍ അണിയറക്കാര്‍ ചിത്രത്തില്‍ നിന്നും പുതിയ ലിറികല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. പോലക്കാറ്റും പറ പറ എന്ന് തുടങ്ങുന്ന ഗാനം. സിനിമയിലെ വില്ലന്‍ വേഷം ചെയ്യുന്ന വിജയ് സേതുപതി ആണ് ഗാനരംഗത്ത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കിയിരിക്കുന്ന ഗാനം ഡയലോഗുകളും മറ്റും ഉള്ളതാണ്. പോപുലര്‍ മ്യൂസിക് സംവിധായകന് സന്തോഷ് നാരായണന് ഗാനം ആലപിച്ചിരിക്കുന്നു. വിഷ്ണു എടവന്‍ സിനിമയുടെ അസോസിയേറ്റ് ഡയറക്ടേഴ്സില്‍ ഒരാളുടേതാണ് വരികള്‍. പോനാ പോകട്ടും എന്ന ഗാനത്തിന്റെ വരികളും ഇദ്ദേഹത്തിന്റേതാണ്.
മാസ്റ്റര്‍, ലോകേഷ് കനകരാജ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ്. വിജയ്ക്കൊപ്പം, ആന്‍ഡ്രിയ ജര്‍മ്മി, മാളവിക മോഹനന്, ശന്തനു ഭാഗ്യരാജ്, അര്ജ്ജുന് ദാസ്, ഗൗരി കിഷന് എന്നിവരും സിനിമയിലെത്തുന്നു. വിജയ് കോളേജ് പ്രൊഫസര്‍ ജോണ്‍ ദുരൈരാജ അക ജെഡി എന്ന കഥാപാത്രമായെത്തുന്നു. ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേഡിലെ സ്റ്റുഡന്റ് അസോസിയേഷന് ഡീന്‍ കൂടിയാണിദ്ദേഹം.
മാസറ്റര്‍ ഏപ്രില്‍ 9ന് റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരുന്ന്ത. കോവിഡ് 19 കാരണം രാജ്യം 21ദിവസത്തെ ലോക്ഡൗണിലായിരിക്കുന്ന സാഹചര്യത്തില്‍ റിലീസ് നീട്ടിയിരിക്കുകയാണ്. പുതിയ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.