Categories
Film News

വിവേക് ഒബ്‌റോയ് പ്രൈം മിനിസ്റ്റര്‍ നരേന്ദ്രമോദിയില്‍ വ്യത്യസ്ത ലുക്കിലെത്തുന്നു

പ്രൈം മിനിസ്റ്റര് നരേന്ദ്രമോദിയുടെ ബയോപിക് ബോളിവുഡില്‍ ഒരുങ്ങുകയാണ്. വിവേക് ഒബ്‌റോയ് ആണ് സിനിമില്‍ മോദിയായെത്തുന്നത്. പിഎം നരേന്ദ്രമോദി എന്നാണ് ചിത്രത്തിന്റെ പേര്. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ ഏപ്രില്‍ 12ന് റിലീസ് ചെയ്യും. വിവേക് ഒബ്‌റോയുടെ സിനിമയിലെ വ്യത്യസ്ത ലുക്കുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. സിനിമയില്‍ ഏതാണ്ട് ഒമ്പതോളം ലുക്കുകളിലാണ് താരമെത്തുന്നത്.

തുടക്കത്തില്‍ പ്രശസ്ത നടന്‍ പരേഷ് റാവല്‍ മോദിയായെത്തും ബയോപികില്‍ എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ചില കാരണങ്ങളാല്‍ താരത്തെ ഒഴിവാക്കുകയായിരുന്നു.

സംവിധായകന്‍ ഒമംഗ് കുമാര്‍ മുമ്പ് രണ്ട് ബയോപികുകള്‍ ഒരുക്കിയിട്ടുണ്ട, മേരി കോം, സരബ്ജിത് എന്നിവ. രണ്ടും നിരൂപക ശ്രദ്ധ നേടിയ ചിത്രങ്ങളായിരുന്നു. സന്ദീപ് എസ് സിംഗ്. സുരേഷ് ഒബ്‌റോയി, എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത.് ലെജന്റ് ഗ്ലോബല്‍ സ്റ്റുഡിയോ അവതരിപ്പിക്കും.