Categories
Film News trailer

നരേന്ദ്രമോദി ബയോപിക് ട്രയിലറെത്തി

പ്രൈം മിനിസ്റ്റര്‍ നരേന്ദ്രമോദിയുടെ ബയോപിക് സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തു. പിഎം നരേന്ദ്രമോദി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ വിവേക് ഒബ്‌റോയ് ടൈറ്റില്‍ റോള്‍ ചെയ്യുന്നു. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ ഏപ്രില്‍ 5ന് റിലീസ് ചെയ്യും. സിനിമയില്‍ വിവേക് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്നു. 9വ്യത്യസ്ത ലുക്കുകളിലുള്ള വിവേകിന്റെ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

സംവിധായകന്‍ ഒമംഗ് കുമാര്‍ മുമ്പ് രണ്ട ബയോപികുകള്‍ ചെയ്തിട്ടുണ്ട്- മേരി കോം, സര്‍ബജിത് എന്നിവ. രണ്ടും നിരൂപകശ്രദ്ധ നേടിയ ചിത്രങ്ങളായിരുന്നു. സന്ദീപ് എസ് സിംഗ്, സുരേഷ് ഒബ്‌റോയ് എ്ന്നിവര്‍ ചേര്‍ന്നാണഅ മോദി ബയോപിക് നിര്‍മ്മിച്ചിരിക്കുന്നത്, ലെജന്റ് ഗ്ലോബല്‍ സ്റ്റുഡിയോ അവതരിപ്പിക്കുന്നു.

തുടക്കത്തില്‍ പ്രശസ്ത നടന്‍ പരേഷ് റാവലിനെ നായകനാക്കി പിഎം നരേന്ദ്രമോദി ഒരുക്കാനായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് നടന്‍ ഒഴിവാക്കുകയായിരുന്നു.