ഒമംഗ് കുമാറിന്റെ പിഎം നരേന്ദ്രമോദിയില്‍ ബിസിനസ് ടൈക്കൂണ്‍ രതന് ടാറ്റയായെത്തുന്നത് ബൊമന്‍ ഇറാനി.
അഹമ്മദാബാദില്‍ സിനിമയില്‍ ചേര്‍ന്ന ശേഷം ബൊമന്‍ പറഞ്ഞത്, രതന് ടാറ്റയുമായുള്ള സാമ്യത്തെ കുറിച്ചുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കാറുണ്ടെന്നാണ്. എല്ലായ്പ്പോഴും അത്തരമൊരു വേഷം ലഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കാറുണ്ടെന്നും. ഒമംഗ് ഈ റോളിനായി സമീപിച്ചപ്പോള്‍ തന്നെ സമ്മതമറിയിക്കുകയും ചെയ്തു. തന്റെ ഭാഗം ചിത്രീകരിച്ചു കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.
ബൊമനെ കൂടാതെ ബര്‍ക്ക ബിഷ്ട് സിനിമയില്‍ മോദിയുടെ ഭാര്യ യശോദ ബെന്‍ ആയും സറീന വഹാബ് അമ്മ ഹീരാബെന്‍ മോദിയായുമെത്തുന്നു. പ്രശാന്ത് നാരായണന് ബിസിനസ് ടൈക്കൂണ്‍ ആദിത്യ റെഡ്ഡിയായെത്തും. ദര്ശന് റാവല്‍, അക്ഷത് ആര് സലൂജ,അഞ്ജന് ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യാതിന് കാര്യേക്കര്‍, മനോജ് ജോഷി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.