Categories
Film News

ലോക്ഡൗണിന് ശേഷമെത്തുന്ന ആദ്യചിത്രമാവാൻ പിഎം നരേന്ദ്രമോദി

ലോക്ഡൗണിനോടനുബന്ധിച്ച് അടഞ്ഞുകിടക്കുന്ന തിയേറ്ററുകൾ തുറക്കുന്നതോടെ നിരവധി സിനിമകൾ റിലീസിനൊരുങ്ങുന്നു. ആദ്യചിത്രമായെത്തുന്നത് വിവേക് ഒബ്റോയ് നായകനായെത്തിയ പിഎം നരേന്ദ്രമോദി ആണ്. 2019ൽ റിലീസ് ചെയ്ത സിനിമ ഒരിക്കൽ കൂടി റിലീസ് ചെയ്യുകയാണ്. ഈ മാസം 15ന്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന സിനിമയിൽ വിവേക് ഒബ്റോയ് മോദിയുടെ വേഷത്തിലെത്തുന്നുയ ഒമംഗ് കുമാർ സിനിമ സംവിധാനം ചെയ്യുന്നു. വിവേക് ഒബ്റോയും അനിരുദ്ധ ചൗളയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ പകുതി ആളുകളെ വച്ച് തിയേറ്ററുകൾ തുറക്കാനുള്ള അനുമതി നൽകിയിരുന്നു.