എന്റെ രാജ്യത്തോടുള്ള സ്നേഹമാണ് എന്റെ ശക്തിയെന്ന ടാഗ് ലൈനുമായി മോദിയുടെ കഥ പറയുന്ന ചിത്രം ഒരുങ്ങുന്നു . പിഎം മോദി എന്നാണ് ചിത്രത്തിന്റെ പേര്.
ശിവസേനാ സ്ഥാപകൻ ബാൽ താക്കറയുെടെയും , മൻ മോഹൻ സിംങിന്റെയും കഥ പറയുന്ന ചിത്രങ്ങൾ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മോദി ചിത്രവും തിയേറ്ററുകളിലെത്തുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുംബൈയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവ്ന്ദ്ര ഫഡ്നാവിസ് പുറത്തിറങ്ങി. മോദിയുടെ ജീവിതവും രാഷ്ട്രീയവും കൃത്യമായി വരച്ച് കാട്ടുന്നതാവും ചിത്രമെന്ന് അണിയറക്കാർ വ്യക്തമാക്കിയിരുന്നു. മോദിയായി ബോളിവുഡ് സൂപ്പർ താരം വിവേക് ഒബ്റോയാണ് ചിത്രത്തിൽ.
മോദിയായി അഭിനയിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നാണ് വിവേക് ഒബ്റോയി വ്യക്തമാക്കിയത്. സുരേഷ് ഒബ്റോയ്, സന്ദീപ് സിംങ് എന്നിവരാണ് പിഎം മോദിയുടെ നിർമ്മാതാക്കൾ. ചിത്രം ഇന്ത്യയിലെ ഭൂരിഭാഗം ഭാഷകളിലും പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ . ഒമംഗ് കുമാറാ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംങ് ഭൂരിഭാഗവും ഗുജറാത്തിലായിരിക്കും.