Categories
Film News

പിടികിട്ടാപ്പുള്ളി ട്രയിലർ റിലീസ് ചെയ്തു, ആ​ഗസ്ത് 27ന് ജിയോ സിനിമയിലൂടെ റിലീസ്

കോമ‍ഡി ത്രില്ലർ സിനിമ പിടികിട്ടാപ്പുള്ളി ട്രയിലർ റിലീസ് ചെയ്തു. ശ്രീ ​ഗോകുലം മൂവീസ് ബാനറിൽ ജിഷ്ണു ശ്രീകണ്ഠൻ ഒരുക്കുന്ന സിനിമയാണിത്. സണ്ണിവെയ്ൻ, മറീന മൈക്കിൾ, അഹാന കൃഷ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ബൈജു സന്തോഷ് , ലാലു അലക്സ്, സൈജു കുറുപ്പ്, എന്നിവരും സിനിമയിലുണ്ട്.

ആ​ഗസ്ത് 27ന് ജിയോ സിനിമയിലൂടെ സിനിമ റിലീസ് ചെയ്യുകയാണ്. ആദ്യമായാണ് ഒരു മലയാളസിനിമ ജിയോസിനിമയിലൂടെ റിലീസ് ചെയ്യുന്നത്.

അതിരൻ ഫെയിം പിഎസ് ജയഹരി പിടികിട്ടാപ്പുള്ളിയിൽ രണ്ട് പാട്ടുകളൊരുക്കിയിരിക്കുന്നു. സുമേഷ് വി റോബിൻ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഛായാ​ഗ്രഹണം അൻജോയ് സാമുവേൽ, എഡിറ്റർ ബിബിൻ പോൾ സാമുവൽ, പശ്ചാത്തലസം​ഗീതം വിൻ സാവിയോ എന്നിവരാണ് അണിയറയിലെ പ്രമുഖർ.