Categories
Film News

ഡ്യൂപ്പില്ലാതെ ആക്ഷൻ രംഗത്തിൽ തിളങ്ങി ലാലേട്ടൻ; പീറ്റർ ഹെയ്ൻ പങ്കുവച്ച വീഡിയോ നെഞ്ചേറ്റി ആരാധകർ

മലയാളത്തിന്റെ പ്രിയ നടന്റെ അഭിനയ പാടവവും , ആത്മസമർപ്പണത്തെയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാൽ പീറ്റർ ഹെയ്ൻ.
ഡെഡിക്കേഷൻ എന്ന തലക്കെട്ടോടെ പീറ്റർ ഹെയ്ൻ പങ്കുവച്ച വീഡിയോ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു .
പുലി മുരുകനിലടക്കം ഡ്യൂപ്പില്ലാതെ ആക്ഷൻ രംഗങ്ങൾ ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ച ലാലട്ടന്റെ ആത്മസമർപ്പണത്തെ വാനോളം പുകഴ്ത്തുകയാണ് ആരാധകർ.
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയന്റെ ചിത്രീകരണ സമയത്തെ വീഡിയോയാണ് പീറ്റർ ഹെയ്ൻ പങ്ക് വച്ചിരിയ്ക്കുന്നത് .
ലോക പ്രശസ്ത ആക്ഷൻ കൊറിയോഗ്രഫറായ പീറ്റർ ഹെയ്ൻ ഡെഡിക്കേഷൻ എന്ന് തലക്കെട്ടോടെയാണ് വീഡിയോ ജനങ്ങൾക്കായി പങ്ക് വച്ചിരിയ്ക്കുന്നത് .
ആരെയും അതിശയിപ്പിയ്ക്കുന്ന മെയ് വഴക്കത്തോടെയാണ് ഒടിയനിലെ ഈ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
മരത്തിന് മുകളിൽ നിന്ന് റോപ്പിൽ ചാടുന്ന രംഗമാണ് വീഡിയോയിൽ ഉള്ളത് .  കമന്റുകളും ലൈക്കുകളും കൊണ്ട് ലാലേട്ടനെ മൂടുകയാണ് ആരാധകർ .