Categories
Film News

ആരാധകർ കാത്തിരുന്ന മമ്മൂട്ടി ചിത്രം പേരൻപിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ചലച്ചിത്ര മേളകളിൽ വൻ സ്വീകരണം ലഭിച്ച പേരൻപ്  റിലീസ് തീയതി പ്രഖ്യാപിച്ചു . ഫെബ്രുവരി ഒന്നിനാണ് ലോക വ്യാപകമായി ചിത്രം പ്രദർശനത്തിനെത്തും.
മമ്മൂട്ടിയുടെയും റാമിന്റെയും ആരാധകർ ഏറെകാലമായി കാത്തിരിക്കുന്ന ചിത്രമാണ് പേരൻപ് . പേരൻപ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ആന്റോ ജോസഫാണ്.
മമ്മൂട്ടിയുടെ മാസ് ചിത്രങ്ങളിൽ വേറിട്ടു നിൽക്കുന്ന , അഭിയ സാധ്യത ഏറെയുള്ള അമുദമെന്ന ടാക്സി ഡ്രൈവറായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സ്പാസ്റ്റിക് പാരാലിസിസ് ബാധിച്ച മകളായി സാധന ചിത്രത്തിൽ വേഷമിടുന്നു.
ചലച്ചിത്ര മേളകളിൽ വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്, ഏറെ കാലമായി മലയാളികൾ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ  അഭിനയ പ്രതിഭയെ വീണ്ടും പത്തരമാറ്റോടെ എത്തിക്കുന്ന ചിത്രമാകും പേരൻപ് .
തങ്ക മീൻകൻകൾ.തരമണി എന്നി ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് റാം. ദുബായിൽ ജനവരി 31 ന് പ്രീമിയർ ഷോ നടക്കും . അഞ്ജലി , അഞ്ജലി അമീർ, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.