Categories
Film News

താരമായി മമ്മൂട്ടി; പേരൻപിനെ നെഞ്ചോട് ചേർത്ത് പ്രേക്ഷകർ

അമുദവനെന്ന  പേരൻപിലെ മമ്മൂട്ടിയെ വാനോളം പുകഴ്ത്തിയും , അഭിനയ പ്രതിഭയെ വിസ്മയത്തോടെയുമാണ് പ്രേക്ഷക ലോകം കാണുന്നത്.
 പ്രശസ്ത സംവിധായകൻ റാമിനന്റെ ചിത്രത്തിലെ മമ്മൂട്ടിയെക്കുറിച്ച് തുടക്കം മുതൽ ഏറെ പ്രതീക്ഷകളാണ് ജനങ്ങൾക്കുണ്ടായിരുന്നത്.
തങ്കമീൻകൾ , തരമണി എന്നീ അത്യുജ്വല ചിത്രങ്ങൾ സംവിധാനം  ചെയ്ത സംവിധായകനെന്ന നിലയിൽ റാമും , അഭിനയ പ്രതിഭ ആവോളമുള്ള മമ്മൂക്കയും ചേർന്നപ്പോൾ എക്കാലവും ഓർത്തുവക്കാവുന്ന ചിത്രമായത് മാറുകയായരുന്നു.
പഴയകാല മമ്മൂട്ടിയെ , അദ്ദേഹത്തിലെ മികച്ച അഭിനേതാവിനെ പത്തരമാറ്റ് തിളക്കത്തേോടെ തിരിച്ച് തന്ന റാമിനോട് നന്ദി പറയുകയായിരുന്നു പ്രേക്ഷകരെറെയും, തിയേറ്ററ്‍ വിട്ടിറങ്ങിയാലും അമുദവനും പാപ്പയും മനസിൽ നിന്ന് മായില്ല എന്നതാണ് ചിത്രത്തിന്റെ വിജയവും .
2019 ലെ ആദ്യ മമ്മൂക്ക ചിത്രമാണ് പേരൻപ് . സാധനയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്, സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പിലൂടെ റാം പ്രേക്ഷകരിലേക്കെത്തിച്ചത്.
തമിഴിലെ മുൻനിര നടൻമാരിലൊരാളായ സമുദ്രക്കനി, അഞ്ജലി, അഞ്ജലി അമീർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായുണ്ട്. ഛായാഗ്രഹണം തേനി ഈശ്വറാണ്. ചിത്രത്തിന്റെ നിർമ്മാതാവ് പിഎൽ തേനപ്പനാണ്. ചിത്രത്തിന് സംഗീതമോരുക്കിയിരിക്കുന്നത് തമിഴിലെ പ്രശസ്ത സംഗീത സംവിധായകനായ യുവാൻ ശങ്കർ രാജയാണ്.