Categories
Film News

മമ്മൂട്ടിയുടെ പേരൻപ് നാളെ പ്രദർശനത്തിനെത്തും

റാം ചിത്രം പേരൻപിലൂടെ അമുദമായി വിസ്മയിപ്പിക്കുന്ന പ്രകടനവുമായി മമ്മൂട്ടി ചിത്രം നാളെയെത്തും. ആഗോള വ്യാപകമായി ചിത്രം പ്രദർശനത്തിനെത്തുന്നത് ഫെബ്രുവരി ഒന്നിനാണ് .
ഒരു ദശകത്തിന് ശേഷം മമ്മൂട്ടി തമിഴിലെത്തുന്ന ചിത്രമെന്ന ഖ്യാതിയുമായാണ് പേരൻപ് പ്രദർശനത്തിനെത്തുന്നത് , ചലച്ചിത്ര മേളകളിൽ മികച്ച അഭിപ്രായം നേടിയ സിനിമയാണ് പേരൻപ്.
സാധനയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്, സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പിലൂടെ റാം പ്രേക്ഷകരിലേക്കെത്തിക്കുന്നത്, പിതാവായി അമുദനെന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി നമ്മെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. അച്ഛന്റെയും മകളുടെയും കഥ പറയുന്ന ചിത്രത്തിന് മേളകളിൽ വൻ വരവേൽപ്പാണ് ലഭിച്ചത്.
തമിഴിലെ മുൻനിര നടൻമാരിലൊരാളായ സമുദ്രക്കനി, അഞ്ജലി, അഞ്ജലി അമീർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായെത്തുന്നു. ഛായാഗ്രഹണം തേനി ഈശ്വറാണ്. ചിത്രത്തിന്റെ നിർമ്മാതാവ് പിഎൽ തേനപ്പനാണ്. ചിത്രത്തിന് സംഗീതതമ1രുക്കിയിരിക്കുന്നത് തമിഴിലെ പ്രശസ്ത സംഗീത സംവിധായകനായ യുവാൻ ശങ്കർ രാജയാണ്.
കേരളത്തിൽ ചിത്രം ആന്റോ ജോസഫ് കമ്പനിയാണ് വിതരണത്തിനെത്തിക്കുന്നത് , ഏറെ നാളായി പ്രേക്ഷകർ  ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് പേര‌ൻപ് .