സംവിധായകന് ആഷിഖ് അബു, വേണു, രാജീവ് രവി, ജെ ആര് കൃഷ്ണന് എന്നിവര്‍ ഒരു ആന്തോളജി ഫിലിമിനായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുവരെ ജെയുടെ സിനിമ മാത്രമാണ് പൂര്‍ത്തിയായത്. കഴിഞ്ഞ ദിവസം ആഷിഖ് അബുവിന്റെ സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ഉണ്ണി ആര് തിരക്കഥ ഒരുക്കുന്ന സിനിമയുടെ പേര് പെണ്ണും ചെറുക്കനും എന്നാണ്യ ഷൈജു ഖാലിദ് സിനിമാറ്റോഗ്രാഫി ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് പികെ പ്രൈം ആണ്. താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
ആന്തോളജിയിലെ നാല് സിനിമകളിലും സ്ത്രീ ആണ് മുഖ്യകഥാപാത്രമാവുന്നതെന്നതാണ് കോമണ്‍ തീം. ജെ കെ ഹൊറര്‍ ത്രില്ലര്‍ സിനിമ എസ്ര ഫെയിം സംയുക്ത മേനോന്, ജോജു ജോര്‍ജ്ജ് എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി തന്റെ സെഗ്മെന്റ് ഒരുക്കി. സന്തോഷ് എച്ചിക്കാനം തിരക്കഥ ഒരുക്കിയിരിക്കുന്നു. അമ്പതുകളിലെ കഥയാണ് പറയുന്തന്. പാലക്കാട് 15ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി അടുത്തിടെ ഒരു അഭിമുഖത്തില്‍ സംയുക്ത അറിയിച്ചിരുന്നു.
രാജീവ് രവി, വേണു എന്നിവര്‍ ഒരുക്കുന്ന മറ്റ് രണ്ട് സിനിമകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.