പേര്‍ളി മാണി അവതാരകയായെത്തിയ താരം ഇനി ബോളിവുഡിലേക്ക്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി സിനിമയിലാണ് താരമെത്തുക. അഭിഷേക് ബച്ചന്, ആദിത്യ റോയ് കപൂര്‍ എന്നിവരും സിനിമയിലെത്തുന്നു. രാജ്കുമാര് റാവു, പങ്കജ് തൃപതി, സന്യ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ക്, റോഹിത് ശരത് എന്നിവരും സിനിമയിലുണ്ടാകും.
ലൈഫ് ഇന്‍ മെട്രോ, ഗാങ്സ്റ്റര്‍, ബര്‍ഫി തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനാണ് അനുരാഗ് ബസു. ഒരു ഡാര്‍ക്ക കോമഡിയായിരിക്കും അദ്ദേഹത്തിന്റെ പുതിയ മള്‍ട്ടി സ്റ്റാറര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂഷന് കുമാര്‍, ദിവ്യ ഖോസ്ല കുമാര്‍, തനി സൊമാരിത ബസു, കൃഷ്ണന് കുമാര്‍ എന്നിവര്‍ക്കൊപ്പം സംവിധായകന് തന്നെയാണ് സിനിമ ഒരുക്കുന്നത്.
പേര്‍ളി ഇതിനോടകം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.