ഉല്ലാസം അണിയറക്കാര്‍ സിനിമയിലെ ഷെയ്നിന്റെ ലുക്ക് അടുത്തിടെ പുറത്തിറക്കിയിരുന്നു. താരത്തിന്റെ സ്റ്റൈലിഷ് ലുക്കിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇപ്പോള്‍ ഷെയ്നിന്റെ നായികയായി ചിത്രത്തിലെത്തുന്ന പുതുമുഖതാരം പവിത്ര ലക്ഷ്മിയുടെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ഉല്ലാസം ഒരുക്കുന്ന നവാഗതനായ ജീവന് ജോജോ ആണ്, രഞ്ജിത് ശങ്കര്‍, ദീപു കരുണാകരന്, ജിത്തു ജോസഫ് എന്നിവരുടെ അസോസിയേറ്റായിരുന്നിട്ടുണ്ട്. പ്രവീണ്‍ ബാലകൃഷ്ണന് തിരക്കഥ ഒരുക്കുന്നു സിനിമയ്ക്ക്. സഹതാരങ്ങളായി അജു വര്‍ഗ്ഗീസ്, ദീപക് പാറമ്പോല്‍, ബേസില്‍ ജോസഫ്, അംബിക, അപ്പുക്കുട്ടി, ഇന്ദ്രന്‍സ്, നയന പാര്‍വ്വതി എന്നിവരുമെത്തുന്നു. അണിയറയില്‍ സ്വരൂപ് ഫിലിപ്പ് ക്യാമറ, ഷാന്‍ റഹ്മാന് സംഗീതം, ജോണ്‍ക്കുട്ടി എഡിറ്റിംഗ് നിര്‍വഹിക്കുന്നു.
കൈതമറ്റം ബ്രദേഴ്സ് ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. ഊട്ടിയില്‍ സിനിമയുടെ അവസാനഘട്ട ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.