Categories
Film News

പട്ട : ശ്രീശാന്ത് സിബിഐ ഓഫീസറായെത്തുന്നു

ക്രിക്കറ്റ് താരം ശ്രീശാന്ത് ഒരിക്കൽ കൂടി ബോളിവെഡിലെത്തുകയാണ് പട്ട എന്ന സിനിമയിലൂടെ. ആർ രാധാകൃഷ്ണൻ ഒരുക്കുന്ന സിനിമ പൊളിറ്റിക്കൽ ത്രില്ലർ ആണെന്നാണ് സൂചനകൾ. ചിത്രത്തിൽ ശ്രീശാന്ത് ഒരു സിബിഐ ഓഫീസറായെത്തുന്നു. ബോളിവുഡിലെ പ്രശസ്ത താരങ്ങളും ശ്രീശാന്തിനൊപ്പം ചിത്രത്തിലെത്തും.

ഹിന്ദിയിൽ അക്സർ 2, കാബറെറ്റ് തുടങ്ങിയ സിനിമകളിലും ​കെമ്പ ​ഗൗഡ2 എന്ന കന്നഡ സിനിമയിലും ടീം 5 എന്ന മലയാളസിനിമയിലും അഭിനയിച്ചിട്ടുണ്ട്. പുതിയ സിനിമ പട്ട എന്റർടെയ്നർ ആയാണ് പ്ലാൻ ചെയ്യുന്നത്. സം​ഗീതവും നൃത്തവുമെല്ലാം ചിത്രത്തിലുണ്ടാകും. സുരേഷ് പീറ്റർ സം​ഗീതമൊരുക്കുന്ന സിനിമയിൽ ഡാൻസ് കൊറിയോ​ഗ്രഫി ശ്രീധർ ചെയ്യുന്നു. പ്രകാശ് കുട്ടി സിനിമാറ്റോ​ഗ്രഫിയും സുരേഷ് യുആർഎസ് എഡിറ്റിം​ഗും നിർവഹിക്കുന്നു.

നിരൂപ് ​ഗുപ്ത എൻഎൻജി ഫിലിം ബാനറിൽ സിനിമ നിർമ്മിക്കുന്നു. കോവിഡ് ലോക്ഡൗൺ നിബന്ധനകൾ മാറിയാൽ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.