കാളിദാസ് ജയറാമിന്റെ പുതിയ സിനിമ ഹാപ്പി സര്‍ദാര്‍ റിലീസിനൊരുങ്ങുകയാണ്. എഴുത്തുകാരനും സംവിധായകരുമായ സുധീപ് ജോഷി, ഗീതിക സുധീപ് ടീമിന്റെ സിനിമയാണ് ഹാപ്പി സര്‍ദാര്‍. കാളിദാസ് പഞ്ചാബി സര്‍ദാര്‍, ഹാപ്പി സിംഗായി എത്തുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. പട്യാല പെഗ് എന്ന് തുടങ്ങുന്ന ട്രാക്ക് ആലപിച്ചിരിക്കുന്നത് സിയ ഉല്‍ ഹഖ് ആണ്.

ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ബി കെ ഹരിനാരായണന്റേതാണ്. കാളിദാസ്, പുതുമുഖം മെറിന്‍ ഫിലിപ്പ്, ശ്രീനാഥ് ഭാസി, സിദ്ദി മഹാജന്‍ക്കട്ടി ആനന്ദം ഫെയിം എന്നിവരാണ് ഗാനരംഗത്തുള്ളത്.

പഞ്ചാബിയും മലയാളി ക്രിസ്ത്യന്‍ പെണ്‍കുട്ടിയും തമ്മിലുളള പ്രണയകഥയാണ് സിനിമ പറയുന്നത്. ബോളിവുഡ് താരം ജാവേദ് ജെഫ്രി കാളിദാസിന്റെ അച്ഛനായി സിനിമയിലെത്തുന്നു. സിദ്ദീഖ്, ശ്രീനാഥ് ഭാസി, ബാലു വര്‍്ഗ്ഗീസ്, ശാന്തി കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, മാല പാര്‍വ്വതി, വിശാഖ് നായര്‍, രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, പ്രവീണ, ബൈജു എന്നിവരും സഹതാരങ്ങളായെത്തുന്നു.
സിനിമാറ്റോഗ്രാഫര്‍ അഭിനന്ദന്‍ രാമാനുജം, ഗോപി സുന്ദര്‍ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് എന്നിവരാണ് അണിയറയില്‍.

Published by eparu

Prajitha, freelance writer