Categories
Film News

പത്രോസിന്‍റെ പടപ്പുകൾ ചിത്രീകരണം പൂർത്തിയായി

ഷറഫുദ്ദീൻ, നസ്ലേൻ, ഗ്രേസ് ആന്‍റണി, രഞ്ജിത മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തുന്ന പുതിയ സിനിമയാണ് പത്രോസിന്‍റെ പടപ്പുകൾ. ഒരു മാസത്തോളമുള്ള ചിത്രീകരണത്തിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് അണിയറക്കാർ. നവാഗതനായ അഫ്സൽ അബ്ദുൾ ലത്തീഫ് സംവിധാനം ചെയ്യുന്നു. ഡിനോയ് പൗലോസ്,, തണ്ണീർ മത്തൻ ദിനങ്ങൾ ഫെയിം തിരക്കഥ ഒരുക്കുന്നു.

പത്രോസിന്‍റെ പടപ്പുകൾ പ്രഖ്യാപിക്കുന്ന സമയത്ത് രസകരമായ ഒരു ടൈറ്റിൽ പോസ്റ്ററും അണിയറക്കാർ ഇറക്കിയിരുന്നു. കുടുംബചിത്രമായിരിക്കുമെന്നാണ് സൂചനകൾ. പത്രോസും ഭാര്യയും മൂന്ന് ആൺകുട്ടികളും ഒരു പെണ്‍കുട്ടിയുമടങ്ങുന്ന കുടുംബം.

ഷറഫുദ്ദീൻ മൂത്തമകൻ സോണി പത്രോസ് ആകുന്നു. ഡിനോയ് പൗലോസ് രണ്ടാമൻ ടോണിയും നസ്ലേൻ ചെറിയവന്‍ ബോണിയുമാകുന്നു ജയേഷ് മോഹൻ ഛായാഗ്രഹണവും സംഗീതം ജേക്ക്സ് ബിജോയുമൊരുക്കുന്നു. മാരിക്കാർ എന്‍റർടെയ്ൻമെന്‍റ്സ് ആണ് സിനിമ നിർമ്മിക്കുന്നത്.