Categories
Film News

പത്തൊന്‍പതാം നൂറ്റാണ്ട്‌ : സിജു വില്‍സണ്‍ ആറാട്ടുപുഴ വെലായുധ പണിക്കരായെത്തുന്നു

സംവിധായകന്‍ വിനയന്‍ മുമ്പ്‌ പ്രഖ്യാപിച്ച സിനിമയാണ്‌ പത്തൊന്‍പതാം നൂറ്റാണ്ട്‌. ബിഗ്‌ ബജറ്റിലൊരുങ്ങുന്ന ചരിത്ര സിനിമ ആറാട്ടുപുഴ വെലായുധ പണിക്കര്‍ എന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ ഈഴവ പടയാളിയുടെ കഥയാണ്‌ പറയുന്നത്‌. കഴിഞ്ഞ ദിവസം സിജു വില്‍സണ്‍ ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്നുവെന്നറിയിച്ചു. ഓണ്‍ലൈനിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ റിലീസ്‌ ചെയ്‌തിരുന്നു.

Dear All, I'm very happy to announce my upcoming movie with Vinayan sir @director_vinayan , who had chosen me for this…

Posted by Siju Wilson on Tuesday, January 26, 2021

കേരളനവോത്ഥാന പ്രസ്ഥാനത്തിന്റെ ആദ്യ രക്തസാക്ഷിയാണ്‌ ആറാട്ടുപുഴ വെലായുധ പണിക്കര്‍. ജാതിവ്യവസ്‌ഥയ്‌ക്കെതിരെ, അടിച്ചമര്‍ത്തപ്പെട്ട സമുദായത്തിന്‌ വേണ്ടി നിലകൊണ്ടിരുന്നു. നിരവധി സമരങ്ങള്‍ നയിച്ചിട്ടുള്ള വ്യക്തിയാണ്‌.

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി, സിജു വില്‍സണ്‍ ഈ കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു. കുതിര സവാരിയും കളരിപ്പയറ്റ്‌ എന്നിവയെല്ലാം പരിശീലിക്കുകയുണ്ടായി.