ധ്യാന്‍ ശ്രീനിവാസന്‍,നീരജ് മാധവ്, അജു വര്‍ഗ്ഗീസ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന സിനിമയാണ് സംവിധായകന്‍ വിനയ് ജോസിന്റെ പാതിര കുര്‍ബാന.

അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം മൂവര്‍സംഘം വീണ്ടും ഒന്നിക്കുകയാണെങ്കിലും, ഈ ചിത്രം സിനിമയുടെ സ്വീകല്‍ ആയിരിക്കില്ല എന്ന സംവിധായകന്‍ വിനയ് അറിയിച്ചു. സംവിധായകനും കൂടി ചേര്‍ന്ന ഒരുക്കിയിരിക്കുന്ന തിരക്കഥ ഒരു ഹൊറര്‍ കോമഡിയായിരിക്കുമെന്നും, എന്നാല്‍ അടികപ്യാരെ കൂട്ടമണിയേക്കാള്‍ ഹൊറര്‍ എലമെന്റിനായിരിക്കും പ്രാധാന്യം നല്‍കുകയെന്നും സംവിധായകന്‍. ഈ മൂന്നുപേരുടേയും കൂട്ടുകെട്ട് തീര്‍ച്ചയായും കോമഡി ഉണ്ടാക്കുമെന്നും, ടൈറ്റില്‍ സൂചിപ്പിക്കും പോലെ ചിത്രം ഒരു പള്ളിയുമായി ചുറ്റിപറ്റികിടക്കുമെന്നും. തിരക്കഥയുടെ അവസാനഘട്ടത്തിലാണെന്നും സംവിധായകന്‍ അറിയിച്ചു.

പാതിരകുര്‍ബാന കഥ ധ്യാന്‍ ശ്രീനിവാസന്റേതാണ്. നീരജിന്റെ സോളോ ഹീറോ സിനിമകള്‍ റിലീസ് ചെയ്യാനിരിക്കുന്നു. കാ, ഗൗതമന്റെ രഥം എന്നിവ. ഈ ചിത്രത്തിലൂടെ മള്‍ട്ടി ആക്ടര്‍ പ്രൊജക്ടിലേക്ക താരം തിരിച്ചെത്തുകയാണ്. നായിക ഒരു പുതുമുഖമായിരിക്കും. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിച്ച് ഓണം റിലീസ് ആയി തിയേറ്ററുകളിലേക്കെത്തിക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. തിരുവനന്തപുരമായിരിക്കും പ്രധാന ലൊക്കേഷന്‍. മൂന്നാര്‍ അല്ലെങ്കില്‍ വാഗമണിലും ചില ഭാഗങ്ങള്‍ ചിത്രീകരിക്കും.

Published by eparu

Prajitha, freelance writer