Categories
Film News

പതിനെട്ടാം പടി തെലുങ്കിൽ ഗാങ്സ് ഓഫ് 18

2019ൽ റിലീസ് ചെയ്ത മലയാളസിനിമ പതിനെട്ടാംപടി തെലുഗിലേക്ക് ഡബ്ബ് ചെയ്ത് ഗാങ്സ് ഓഫ് 18 എന്ന പേരിൽ റിലീസ് ചെയ്യുന്നു. മമ്മൂട്ടി എത്തുന്ന ഒരു പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ. നടനും സംവിധായകനുമായ ശങ്കർരാമകൃഷ്ണൻ എഴുതി സംവിധാനം ചെയ്ത പതിനെട്ടാംപടി ഒരു കൂട്ടം ഹൈസ്കൂൾ വിദ്യാര്‍ത്ഥികളുടെ കഥയാണ് പറഞ്ഞത്.

മമ്മൂട്ടി അതിഥി താരമായി എത്തി. ജോൺ എബ്രഹാം പാലക്കൽ എന്നായിരുന്നു പേര്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സാനിയ അയ്യപ്പൻ, പ്രിയ മണി , ആര്യ എന്നിവരും അതിഥിതാരങ്ങളായെത്തി. ഒരു കൂട്ടം പുതുമുഖങ്ങളെയും സിനിമ അവതരിപ്പിച്ചു. അഹാന കൃഷ്ണ, മാല പാർവ്വതി, ബിജു സോപാനം, നന്ദു എന്നിവരായിരുന്നു മറ്റു താരങ്ങൾ.

പതിനെട്ടാംപടി അണിയറയിലും ഒരു കൂട്ടം പുതുമുഖങ്ങളായിരുന്നു. ഛായാഗ്രഹണം സുദീപ് ഇളമൻ, സംഗീതം കെഎച്ച് കാഷിഫ്. ഭുവൻ ശ്രീനിവാസ് എഡിറ്റിംഗ്. ആഗസ്റ്റ് സിനിമാസ് സിനിമ നിർമ്മിച്ചു.