Categories
Film News

പതിനെട്ടാം പടി ട്രയിലര്‍ കാണാം

നടനും എഴുത്തുകാരനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പതിനെട്ടാം പടി. ചിത്രം ജൂലൈ 5ന് തിയേറ്ററുകളിലേക്കെത്തുകയാണ്. റിലീസിംഗിന് മുന്നോടിയായി അണിയറക്കാര്‍ സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ്.ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ട്രയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. രണ്ട് വ്യത്യസ്ത സ്‌കൂളുകളില്‍ നിന്നുള്ള ടീനേജുകാര്‍ക്കിടയിലുളള എതിര്‍പ്പും മറ്റുമാണ് സിനിമയ്ക്ക് വിഷയമാകുന്നത്.

പുതുമുഖങ്ങള്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമയില്‍ മമ്മൂട്ടി കഥയെ നിര്‍ണ്ണയിക്കുന്ന അതിഥിവേഷത്തിലെത്തുന്നു. ജോണ്‍ എബ്രഹാം പാലക്കല്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. തികച്ചും പുതിയ സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂക്ക സിനിമയിലെത്തുന്നത് . മമ്മൂട്ടിയെ കൂടാതെ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ എന്നിവരും അതിഥി താരങ്ങളായി എത്തുന്നുണ്ട്.

66 പുതുമുഖങ്ങളെ കൂടാതെ പ്രിയമണി, മനോജ് കെ ജയന്‍, അഹാന കൃഷ്ണ, മണിയന്‍പിള്ള രാജു, മാല പാര്‍വ്വതി, ബിജു സോപാനം, സുരാജ് വെഞ്ഞാറമൂട് എന്നിവരും സിനിമയുടെ ഭാഗമാകുന്നു. ഷാജി നടേശന്‍ ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.