Categories
Film News

പതിനെട്ടാം പടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു

എഴുത്തുകാരനും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാംപടി പോസ്റ്റ് പ്രൊഡക്ഷന്‍ സ്‌റ്റേജിലാണ് ഇപ്പോള്‍. ലീഡ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണെങ്കിലും സിനിമയുടെ ഭാഗമായി വലിയ താരനിരയെത്തുന്നുവെന്നത് സിനിമയ്ക്ക് പ്രതീക്ഷകളേറ്റുന്നു. മമ്മൂട്ടി, പൃഥ്വിരാജ് ,ഉണ്ണിമുകുന്ദന്‍ എന്നിവരെല്ലാം സിനിമയുടെ ഭാഗമാകുന്നു. ജൂണ്‍ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന് സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഔദ്യോഗികപ്രഖ്യാപനം വന്നിട്ടില്ല.

പതിനെട്ടാം പടിയില്‍ മമ്മൂട്ടി ജോണ്‍ അബ്രഹാം പാലക്കല്‍ എന്ന പുതിയ ലുക്കിലുള്ള കഥാപാത്രമായെത്തുന്നു. കഥയെ മുന്നോട്ട് നയിക്കുന്ന വളരെ പ്രധാനപ്പെട്ട കഥാപാത്രമാണിതെന്നാണ് അറിയുന്നത്. പൃഥ്വിരാജും ഉണ്ണിമുകുന്ദനും അതിഥിവേഷങ്ങളിലെത്തുന്നു. ഇരുവരും തങ്ങളുടെ ഭാഗങ്ങള്‍ ഒരുമിച്ചാണ് ചിത്രീകരിച്ചത്.

പ്രിയ ആനന്ദ്, സാനിയ അയ്യപ്പന്‍, അഹാന കൃഷ്ണ, മാല പാര്‍വ്വതി, ബിജു സോപാനം തുടങ്ങിയവരും സിനിമയിലുണ്ട്. ടെക്‌നികല്‍ വിഭാഗത്തിലും പുതുമുഖങ്ങളാണ്. സിനിമാറ്റോഗ്രാഫി സുധീപ് എളമനവും മ്യൂസിക് കെ എച്ച് ഖാഷിഫും ഒരുക്കുന്നു. ഭുവന്‍ ശ്രീനിവാസ് ആണ് എഡിറ്റര്‍. ആഗസ്റ്റ് സിനിമാസ് സിനിമ നിര്‍മ്മിക്കുന്നു.