റിലീസിംഗിന് ഇനി 10 ദിവസം മാത്രമാണ് ബാക്കിയുള്ളത്, പതിനെട്ടാംപടി അണിയറക്കാര്‍ അവസാനം ചിത്രത്തിലെ പൃഥ്വിയുടെ ലുക്ക് പുറത്തുവിട്ടു. കണ്ണടയും വെള്ള ജുബ്ബയും ദോത്തിയും അണിഞ്ഞുള്ള ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്.
നടനും എഴുത്തുകാരനുമായ ശങ്കര്‍ രാമകൃഷ്ണന് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പതിനെട്ടാം പടി. ജൂലൈ 5ന് സിനിമ തിയേറ്ററുകളിലേക്കെത്തുകയാണ്. മമ്മൂട്ടി എത്തുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ ദിവസങ്ങള്ക്ക മുമ്പ് പുറത്തുവിട്ടിരുന്നു. പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്, മനോജ് കെ ജയന്, അഹാന കൃഷ്ണന്, സുരാജ് വെഞ്ഞാറമൂട് എന്നിവരും പുതുമുഖങ്ങള്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമയുടെ ഭാഗമാകുന്നു.
ഷാജി നടേശന്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണുള്ളത്.സുധീപ് എളമന്‍ സിനിമാറ്റോഗ്രാഫറും ഭുവന് ശ്രീനിവാസ് എഡിറ്ററുമാണ്. എഎച്ച് ഖാഷിഫിന്റേതാണ് സംഗീതം. ബികെ ഹരിനാരായണന്, വിനായക് ശശികുമാര്‍, ലോറന്‍സ് ഫെര്‍ണാണ്ടസ്, ശ്യാം കൃഷ്ണ എന്നിവര്‍ വരികള്‍ തയ്യാറാക്കിയിരിക്കുന്നു.