പതിനെട്ടാംപടി എന്ന സിനിമയില്‍ അയ്യപ്പന് എന്ന കഥാപാത്രമായെത്തിയ അക്ഷയ് രാധാകൃഷ്ണന് ശ്രദ്ധ നേടിയിരുന്നു. വെള്ളേപ്പം എന്ന് പേരിട്ടിരിക്കുന്ന പ്രവീണ്‍ രാഡ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ താരം അടുത്തതായെത്തുന്നു. ഒരു അഡാര്‍ ലവ് നായിക നൂറിന് ഷെരീഫ് ചിത്രത്തില്‍ നായികയായെത്തും. ഒരു റോം കോം ഫണ്‍ സിനിമ ഫാന്റസിയോടെ ആയിരിക്കും ഒരുക്കുക. തൃശ്ശൂരിലാണ് കഥ സെറ്റിറ്റിട്ടിരിക്കുന്നത്. നവംബര്‍ 17ന് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.
നവാഗതനായ ജീവന് ലാല്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അണിയറക്കാര്‍ ഔദ്യോഗികമായി താരങ്ങളെ അറിയിച്ചിട്ടില്ല എങ്കിലും മലയാള സിനിമയിലെ ലീഡിംഗ് താരങ്ങള്‍ ക്യാമിയോ റോളിലെത്തുമെന്നാണ് അറിയുന്നത്. വൈശാഖ് രാജന്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ സിനിമയിലെ ശ്രദ്ധേയമായ പ്രകടനം നടത്തിയ ഡെന്നീസ് പ്രധാനപ്പെട്ട കഥാപാത്രമായി സിനിമയിലെത്തുന്നു.
അണിയറയില്‍ ഷമീര്‍ മുഹമ്മദ് എഡിറ്റര്‍, ലീല ഗിരീഷ് കുട്ടന് പൂമരം, തൊട്ടപ്പന് ഫെയിം മ്യൂസിക് ഡയറക്ടര്‍ എന്നിവരാണുള്ളത്. റഫീഖ് ടിഎം ചിത്രം നിര്‍മ്മിക്കുന്നു.