Categories
Film News

വര്‍ത്തമാനം: പാര്‍വ്വതിയുടെ അടുത്ത ചിത്രം സിദ്ധാര്‍ത്ഥ് ശിവയ്‌ക്കൊപ്പം ആരംഭിച്ചു

നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവ ഒരുക്കുന്ന സിനിമയാണ് വര്‍ത്തമാനം. സിനിയുടെ ചിത്രീകരണം ഉത്തരാഖണ്ഡിലെ മസൂറിയില്‍ തുടങ്ങിയ ദേശീയ അവാര്‍ഡ് ജേതാവ് ആര്യാടന്‍ ഷൗക്കത്ത് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ന്യൂഡല്‍ഹിയിലെ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളാണ് സിനിമയ്ക്ക ആധാരം.

സംവിധായകന്‍ സിദാര്‍ത്ഥ് ശിവ തന്റെ സിനിമകളായ 101 ചോദ്യങ്ങള്‍, എയ്ന്‍, സഖാവ് എന്നിവയാല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012ല്‍ മികച്ച നവാഗതസിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ എയ്ന്‍ എന്ന സിനിമയും ദേശീയ പുരസ്‌കാരം സ്വന്തമാക്കി. ബെസ്റ്റ് ഫീച്ചര്‍ ഫിലിം, മലയാളം എന്ന കാറ്റഗറിയിലായിരുന്നു പുരസ്‌കാരം. തന്റെ കഴിവ് ഇതിനോടകം തെളിയിച്ചിട്ടുള്ള പാര്‍വതി എന്ന താരത്തിനൊപ്പമുള്ള സംവിധായകന്റെ കൂട്ടുകെട്ടില്‍ നിന്നും മറ്റൊരു മികച്ച സിനിമ എല്ലാവരും പ്രതീക്ഷിക്കുന്നു.

റോഷന്‍ മാത്യു, ആനന്ദം, കൂടെ എന്നീ സിനിമകളിലെ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഒരു പ്രധാനവേഷം ചെയ്യുന്നു. സിദ്ദീഖ്, ഡെയ്ന്‍ ഡേവിസ്, ഒരുപറ്റം ഉത്തരേന്ത്യന്‍ താരങ്ങള്‍, എന്നിവരും സിനിമയിലുണ്ടാകും. പ്രശസ്തനായ അളഗപ്പനാണ് ക്യാമറ. വിനേഷ് ബംഗ്ലാന്‍ ആണ് ആര്‍ട്ട ഡിപ്പാര്‍ട്ടമെന്റില്‍.


ബെന്‍സി പ്രൊഡക്ഷന്‍സിനലെ ബേനസീറിനൊപ്പം ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. കേരളവും ഡല്‍ഹിയുമാണ് മറ്റു പ്രധാന ലൊക്കേഷനുകള്‍.