Categories
Film News

പാര്‍വ്വതിയുടെ വര്‍ത്തമാനം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

പാര്‍വ്വതി പ്രധാനകഥാപാത്രമായെത്തുന്ന പുതിയ സിനിമ വര്‍ത്തമാനം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മമ്മൂട്ടി, നിവിന്‍ പോളി, ടൊവിനോ തോമസ് എന്നിവര്‍ സോഷ്യല്‍മീഡിയ പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു.

നടനും സംവിധായകനുമായ സിദാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം.ദേശീയ പുരസ്‌കാരജേതാവ് ആര്യാടന്‍ ഷൗക്കത്ത് തിരക്കഥ ഒരുക്കുന്നു. നിലവിലെ രാഷ്ട്രീയ സാമൂഹ്യസാഹചര്യത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്.

വര്‍ത്തമാനത്തില്‍ പാര്‍വ്വതി ഫൈസ സുഫി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഒരു റിസര്‍ച്ച് വിദ്യാര്‍ത്ഥിനിയാണ് കഥാപാത്രം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജെഎന്‍യുവില്‍ നടന്ന ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ സംഭവങ്ങളെയാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്.

റോഷന്‍ മാത്യു, വര്‍ത്തമാനത്തില്‍ പാര്‍വ്വതിയുടെ കാമുകനായെത്തുന്നു. സിദ്ദീഖ് പൊതുവാള്‍ എന്ന കോളേജ് പ്രൊഫസറായെത്തുന്നു. സുധീഷ്, നിര്‍മ്മല്‍ പാലാഴി, ഡെയ്ന്‍ ഡേവിസ് തുടങ്ങി മലയാളി താരങ്ങളും നിരവധി മലയാളികളല്ലാത്ത താരങ്ങളും സിനിമയിലെത്തുന്നു.

പ്രശസ്ത ഛായാഗ്രാഹകന്‍ അഴകപ്പന്‍ ക്യാമറ, വിനേഷ് ബംഗ്ലാന്‍ കലാസംവിധാനം. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബേനസീറിനൊപ്പം ആര്യാടന്‍ ഷൗക്കത്ത് സിനിമ നിര്‍മ്മിക്കുന്നു. ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ചില നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.