വളരെ സെലക്ടീവായി സിനിമകള്‍ ചെയ്യുന്ന താരമാണ് പാര്‍വ്വതി. മള്‍ട്ടി സ്റ്റാര്‍ സിനിമ വൈറസ് ആയിരുന്നു അവസാനസിനിമ. ഹലാല്‍ ലവ് സ്റ്റോറിയില്‍ അതിഥി താരമായി താരമെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായാണ് മലയാളത്തില്‍ താരം അതിഥി വേഷം ചെയ്യുന്നത്.
സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സഖറിയ ഒരുക്കുന്ന സിനിമയാണ് ഹലാല്‍ ലവ് സ്റ്റോറി. പുതിയ സിനിമയില്‍ ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്, ഷറഫുദ്ദീന്, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ക്കൊപ്പം സംവിധായകന് ആഷിഖ് അബു ചിത്രം നിര്‍മ്മിക്കുന്നു.
പാര്‍വ്വതി അടുത്തിടെ ദ ഹിന്ദുവിന് നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം സൂചിപ്പിച്ചു. വ്യത്യസ്തമായ സിനിമയുടെ ഭാഗമാകണമെന്നുണ്ടായിരുന്നു. ഹലാല്‍ ലവ് സ്റ്റോറി താന്‍ ചെയ്ത പതിവ് സിനിമകളില്‍ നിന്നും വ്യത്യസ്തമാണ്. സിനിമയെ കുറിച്ച് താരം കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
ഹലാല്‍ ലവ് സ്റ്റോറി ഒരു ഫീല്‍ ഗുഡ് കോമഡി സിനിമയാണ്. മുമ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ദ്രജിത് തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞിരുന്നു. സഖറിയ, മുഹ്സിന് പരാരി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അജയ് മേനോന് സിനിമാറ്റോഗ്രാഫര്‍, എഡിറ്റിംഗ് സൈജു ശ്രീധരന്,ബിജിബാല്‍, ഷഹബാസ് അമന് എന്നിവര്‍ ചേര്‍ന്ന് സംഗീതം.