Categories
Film News

പാർവതിയും ആസിഫലിയും ഒന്നിക്കുന്ന ചിത്രം ഉയരെയുടെ പുത്തൻ പോസ്റ്റർ കാണാം

ആസിഡ് ആക്രമണത്തെ അതിജീവിയ്ക്കുന്ന പല്ലവിയെന്ന പെൺകുട്ടിയായി പാർവതിയെത്തുന്ന ചിത്രമാണ് ഉയരെ. ചിത്രത്തിലെ പോസ്റ്റർ  പുറത്ത് വന്നു.
മനു അശോകൻ സംവിധായകനായി അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രം കൂടിയാണ് ഉയരെ, ആസിഫിന്റെ നായികയായി പാർവതിയെത്തുന്ന  പോസ്റ്ററാണ്  പുറത്ത് വന്നിരിയ്ക്കുന്നത്.
ബോബി-സഞ്ജയ്മാരുടേതാണ് തിരക്കഥ . ചിത്രത്തിൽ പ്രധാന കഥാപാത്രമായി ടൊവിനോയും ഉണ്ടാകും . ഇതിന് മുൻപ് ബോബി -സഞ്ജയ് , പാർവതി കൂട്ടുകെട്ടിൽ ഇറങ്ങിയചിത്രം നോട്ട് ബുക്കാണ് .
സിനിമക്കായി കിടിലൻ മേക്കോവറിലാണ് താരമെത്തുകയെന്നും റിപ്പോർട്ടുകളുണ്ട്, ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു കൂട്ടം സ്ത്രീകൾ നടത്തുന്ന ഷീറോസ് എന്ന കഫെയിലെത്തി കാര്യങ്ങൾ നേരിട്ട് പഠിക്കുന്നതടക്കമുള്ള കാര്യങ്ങൾ പാർവതി ചെയ്തിരുന്നു .
ഗോവിന്ദ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ആസിഫെത്തുന്നത്. രൺജി പണിക്കർ , പ്രതാപ് പോത്തൻ , പ്രേംപ്രകാശ് , എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. ഗോപീ സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങളൊരുക്കുന്നത് .