Categories
Film News

ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയായി പാർവതി; ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

നവാഗതനായ മനു സംവിധാനം ചെയ്യുന്ന പാർവതി നായികയായെത്തുന്ന ചിത്രം ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fuyaremovie%2Fposts%2F330925204420850&width=500″ width=”500″ height=”681″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>

പാർവതി, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തുന്നത്. ചിത്രത്തിലെ പാർവതിയുടെ ആദ്യ ക്യാരക്ടർ പോസ്റ്റാണ് പുറത്തിറങ്ങിയത്.

ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പല്ലവിയെന്ന പെൺകുട്ടിയായാണ് ചിത്രത്തിൽ പാർവതി വേഷമിടുന്നത്. സിദ്ദിഖ്, പ്രതാപ് പോത്തൻ , പ്രേംപ്രകാശ് , ഭഗത് , ഇർഷാദ് , അനാർക്കലി മരക്കാർ , പ്രതാപ് പോത്തൻ എന്നിവരാണ് ചിത്രത്തിലെത്തുന്ന മറ്റ് വൻ താരനിര.

നോട്ട് ബുക്കെന്ന ചിത്രത്തിന് ശേഷം ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് ഉയരെയുടെ തിരക്കഥ – കഥ, സംഭാഷണം ഒരുങ്ങുന്നത്.

യഥാർഥ ജീവിതങ്ങളുടെ നേർക്കാഴ്ച്ചയാണ് ചിത്രമെന്ന് സിനിമയോട് അടുത്ത വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.‌

ചിത്രത്തിലെ കഥാപാത്രത്ിന്റെ തയ്യാറെടുപ്പിനായി മുംബൈയിലെ ഷീ റോസ് കഫേയിലെത്തി അവിടെയ ഉള്ളവരോട് പാർവതി സംസാരിച്ചിരുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ആസിഡ് അക്രമണത്തിന് ഇരയായവർ നടടത്തുന്ന ലോകത്തെ ആദ്യത്തെ കഫേയാണ് ഷീ റോസ്. ചിത്രത്തിൽ ഗംഭീര മേക്കോവറിലാണ് പാർവതിയെത്തുന്നതെന്നും വാർത്തകളുണ്ട്. ഗോപീ സുന്ദറാണ് സംഗീതമൊരുക്കുന്നത്. കൊച്ചി , മുംബൈ , ആഗ്ര എന്നിവിടങ്ങളിലാണ് പ്രധാന ഷൂട്ടിംങ് ലൊക്കേഷനുകൾ..