Categories
Film News

പാർവ്വതി- ഷറഫുദ്ദീൻ ടീം ദമ്പതികളായെത്തുന്നു

പാർവ്വതി-ഷറഫുദ്ദീൻ കൂട്ടുകെട്ട് ആദ്യമായാണ് ജോഡികളായെത്തുന്നത്. ചിത്രത്തിൽ ദമ്പതികളായാണ് ഇരുവരുമെത്തുക. സാനു ജോൺ വർഗ്ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. കോവിഡ് വ്യാപനം തുടങ്ങുന്ന സമയത്തെ കഥയാണിത്. മുംബൈയില്‍ നിന്നും കേരളത്തിലേക്ക ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് യാത്രചെയ്യുന്ന ദമ്പതികളായാണ് ഇരുവരുമെത്തുന്നത്.

പാർവ്വതി, ഷറഫുദ്ദീൻ എന്നിവർക്കൊപ്പം ബിജു മേനോൻ പ്രധാനകഥാപാത്രമായെത്തുന്നു. സൈജു കുറുപ്പ്, ആര്യ സലീം എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇതിനോടകം തന്നെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. അണിയറയിൽ മഹേഷ് നാരായണൻ എഡിറ്റിംഗ്, ശ്രീനിവാസ് സിനിമാറ്റോഗ്രഫി ചെയ്യുന്നു. നേഹ നായർ യക്സൻ ഗാരി പെരേര ടീം സംഗീതമൊരുക്കുന്നു. ആഷിഖ് അബുവിന്‍റെ ഒപിഎം ഡ്രീം മിൽ, സന്തോഷ് ടി കുരുവിളയുടെ മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റും ചേർന്ന് സിനിമ നിർമ്മിക്കുന്നു.

സാനു ജോർജ്ജ് വർഗ്ഗീസ് കാർത്തിക് കോളിംഗ് കാർത്തിക്, വസീർ, ജഴ്സി , വിശ്വരൂപ് സീരീസ് എന്നിവയിൽ സിനിമാറ്റോഗ്രാഫറായിരുന്നു. മലയാളത്തിൽ ടേക്ക് ഓഫ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ, മാലിക് തുടങ്ങിയ സിനിമകൾക്കും വർക്ക് ചെയ്തിട്ടുണ്ട്.