Categories
Film News

മോദിയെ അവതരിപ്പിക്കാൻ എന്നെ കഴിഞ്ഞെ മറ്റാരുമുള്ളൂ; മോദിയായ് വിവേകെത്തുന്ന ചിത്രത്തക്കുറിച്ച് പരേഷ് റാവൽ

തന്നെക്കാൾ നന്നായി മറ്റാർക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവതരിപ്പിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡിലെ പ്രശസ്ത നടൻ പരേഷ് റാവൽ രംഗത്തെത്തി.
മേരികോം, സരബ്ജിത് സിംങ്, ഭൂമി എന്നീ ചിത്രങ്ങൾ ഒരുക്കിയ ഒമുങ്ക് കുമാർ  നടൻ വിവേക് ഒബ്റോയിയെ നായകനാക്കി ചിത്രം പുറത്ത് വരുന്നു എന്ന് പ്രഖ്യാപിക്കുകയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ചിത്രത്തിന്റെ ഫസ്റ്റ്  ലുക്ക് പുറത്ത് വിടുകയും ചെയ്തിരുന്നു.
മോദിയുടെ ജീവിതത്തെ ആസ്പദമാക്കി 2018 ൽ പരേഷ് റാവൽ ഒരു സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു എന്നാൽ ഈ ചിത്രത്തിനെക്കുറിച്ച് പിന്നീട് യാതൊരു വാർത്തയും  പുറത്ത് വന്നിരുന്നില്ല.
പിഎം നരേന്ദ്ര മോദി എന്ന് പേരിലാണ് അണിയറയിൽ വിവേക് മോദിയായെത്തുന്ന ചിത്രം ഒരുങ്ങുന്നത്. വെല്ലുവിളികളുള്ള ജോലിയാണ് എല്ലാവരും അനുഗ്രഹിക്കണമെന്നും വിവേക് ഒബ്റോയി നേരത്തെ വ്യക്തമാക്കിയിരുന്നു.
മോദിയായി അഭിനയിക്കാൻ സാധിച്ചതിൽ അതീവ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി വിവേക് രംഗത്തെത്തിയിരുന്നു, എന്നാൽ വിവേക് മോദിയായി രംഗത്തെത്തുന്നതിൽ പരേഷ് റാവൽ അതൃപ്തനാണെന്നാണ് വാർത്തകൾ .
എനിക്കല്ലാതെ മറ്റാർക്കും ഈ കഥാപാത്രം ഇത്ര നന്നായി ചെയ്യാനാകില്ല, കഥാപാത്രത്തോട് തനിക്ക് പൂർണ്ണമായു ംനീതി പുലർത്തുവാൻ സാധിക്കുമെന്നും പരേഷ് വ്യക്തമാക്കി.