Categories
Film News

പറയാതെ വന്നെൻ : ബ്രോ ഡാഡിയിലെ ആദ്യ​ഗാനമെത്തി

നേരത്തെ അറിയിച്ചിരുന്നതിനനുസരിച്ച് ബ്രോ ഡാഡി ടീം ചിത്രത്തിലെ ആദ്യവീഡിയോ ​ഗാനം പുറത്തിറക്കി. പറയാതെ വന്നെൻ, എന്ന മെലഡി​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. എംജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ എന്നിവർ ആലപിച്ചിരിക്കുന്ന ​ഗാനത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത് ദീപക് ​ദേവ് ആണ്. വരികൾ എഴുതിയത് ലക്ഷ്മി ശ്രീകുമാർ.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡി ഫാമിലി എന്റർടെയ്നർ സിനിമയാണ്. മോഹൻലാൽ ബിസിനസുകാരൻ ജോൺ കാറ്റാടിയായും അദ്ദേഹത്തിന്റെ ഭാര്യ അന്നമ്മയായി മീനയുമെത്തുന്നു. ദമ്പതികളുടെ മകൻ ഈശോ കാറ്റാടി യായി പൃഥ്വിരാജുമെത്തുന്നു. കല്യാണി പ്രിയദർശൻ, പൃഥ്വിയുടെ നായികയായെത്തുന്നു.

ശ്രീജിത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടേതാണ് തിരക്കഥ. ഉണ്ണി മുകുന്ദൻ, ലാലു അലക്സ്, കനിഹ, ജ​ഗദീഷ്, സൗബിൻ ഷഹീർ, മല്ലിക സുകുമാരൻ എന്നിവരും സിനിമയിലുണ്ട്. ആന്റണി പെരുമ്പാവൂർ, ആശിർവാദ് സിനിമാസ് ബാനറിൽ നിർമ്മിക്കുന്ന സിനിമ ജനുവരി 26ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്നു.