ക്രിസ്തുമസ് ദിവസം ദിലീപ് ആരാധകർക്ക് ഒരു കിടിലൻ സർപ്രൈസ് തന്നെയാണ് സമ്മാനിച്ചത്. നവാഗത സംവിധായകനായ വിജയ് വിഷ്ണു സംവിധാനം ചെയ്യുന്ന പറക്കും പപ്പൻ എന്ന പുതിയ സിനിമയാണ് ജനപ്രിയ നായകൻ പ്രഖ്യാപിച്ചു. കാർണിവൽ മോഷൻ പിക്ചേഴ്സും ദിലീപിന്റെ സ്വന്തം കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല
നിലവിൽ ദിലീപിന്റെ അഞ്ച് സിനിമകളാണ് റിലീസിനായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയാണ് ആദ്യമെത്തുക. മംമത മോഹൻദാസും പ്രിയാ ആനന്ദും അഭിനയിക്കുന്ന ചിത്രം ഫെബ്രുവരിയോടെ തിയേറ്ററിലെത്തും.
റാഫിയുടെ തിരക്കഥയിൽ രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ത്രിഡി ചിത്രം പ്രൊഫസർ ഡിങ്കൻ എന്ന ചിത്രവും തൊട്ടുപിറകിലെത്തും. മാജിക്കുകാരനായി ദിലീപെത്തുന്ന ഈ ചിത്രത്തിൽ ദിലീപിന് ഏറെ പ്രതീക്ഷയുണ്ട്.