Categories
Film News

പാപ്പൻ: എബ്രഹാം മാത്യു മാത്തനായി സുരേഷ് ഗോപി , ജോഷി ചിത്രത്തിൽ

സുരേഷ് ഗോപിയുടെ പുതിയ സിനിമ പാപ്പൻ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സിനിമയിലെ സുരേഷ്ഗോപിയുടെ ലുക്ക് സോഷ്യൽമീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുന്നു. സാൾട്ട് ആന്‍റ് പെപ്പർ ലുക്കിൽ ആണ് സുരേഷ് ഗോപി ചിത്രത്തിൽ. എബ്രഹാം മാത്യു മാത്തൻ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ഗോകുൽ സുരേഷ് എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകൻ ജോഷിയും സുരേഷ്ഗോപിയും ഒരുമിച്ചെത്തുന്നത്. ലേലം, വാഴുന്നോർ, പത്രം എന്നിവ ഇരുവരുടേയും മുൻഹിറ്റുകളാണ്.

പാപ്പൻ എഴുതിയിരിക്കുന്നത് ആർജെ ഷാൻ ആണ്. c/o സൈറബാനു സഹഎഴുത്തുകാരനായിരുന്നു. സുരേഷ് ഗോപിയും നീത പിള്ളയും അച്ഛനും മകളുമായെത്തുന്നു. ഇരുവരും പോലീസ് വേഷത്തിലാണെത്തുന്നത്. കനിഹ, വിജയരാഘവൻ, ആശ ശരത്, ടിനി ടോം, ഷമ്മി തിലകൻ എന്നിവരും സിനിമയുടെ ഭാഗമാകുന്നു.

സിനിമാറ്റോഗ്രഫർ അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതസംവിധാനം ജേക്ക്സ് ബിജോയ്, എഡിറ്റർ ശ്യാം ശശിധരൻ എന്നിവരാണ് അണിയറയിൽ. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് ആണ് സിനിമ നിർമ്മിക്കുന്നത്.