പ്രശസ്ത സംവിധായകൻ ജോഷി സുരേഷ് ഗോപി നായകനായെത്തുന്ന പുതിയ സിനിമ പാപ്പൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ഗോകുൽ സുരേഷ് എന്നിവരും സിനിമയിലുണ്ട്. കാഞ്ഞിരപ്പള്ളിയിൽ മാർച്ച് 5ന് ചിത്രീകരണം ആരംഭിക്കുകയാണ്. പാല, ഈരാറ്റുപേട്ട എന്നിവിടങ്ങളാണ് മറ്റ് മുഖ്യവേഷങ്ങൾ.
പാപ്പൻ എഴുതിയിരിക്കുന്നത് c/o സൈറബാനു ഫെയിം ആർ ജെ ഷാജൻ ആണ്. കുടുംബത്തെ ആസ്പദമാക്കിയുള്ള മിസ്റ്ററിയും സസ്പെൻസുമെല്ലാമുള്ള സിനിമയാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സുരേഷ് ഗോപി, നീത പിള്ള എന്നിവർ അച്ഛനും മകളുമായി ചിത്രത്തിലെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. പോലീസുകാരായാണ് ഇരുവരുമെത്തുന്നത്. കനിഹ, വിജയരാഘവൻ, ആശ ശരത്, ടിനി ടോം ,ഷമ്മി തിലകൻ എന്നിവരും സഹതാരങ്ങളായെത്തുന്നു.
സിനിമാറ്റോഗ്രഫി അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതം ജേക്ക്സ് ബിജോയ്, ശ്യാം ശശിധരൻ എഡിറ്റിംഗ് എന്നിവരാണ് അണിയറയിൽ. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് സിനിമ നിർമ്മിക്കുന്നു.