Categories
Film News

പപ്പ : ഉണ്ണി മുകുന്ദൻ അടുത്ത സിനിമ പൊളിറ്റിക്കൽ ത്രില്ലർ

ഉണ്ണിമുകുന്ദൻ പുതിയ സിനിമ പപ്പ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു. വിഷ്ണു മോഹൻ, താരത്തിൻറെ തന്നെ മേപ്പടിയാന്‍ സംവിധായകൻ തന്നെയാണ് പപ്പ ഒരുക്കുന്നത്. മോഷൻ പോസ്റ്റർ റിലീസ് ചെയ്തുകൊണ്ടാണ് പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.

പപ്പ ഒരു ആക്ഷൻ പൊളിറ്റിക്കൽ ത്രില്ലർ ആണ്. ആദ്യമായാണ് ഉണ്ണി ഇത്തരമൊരു കഥാപാത്രം അവതരിപ്പിക്കുന്നത്. മറ്റു താരങ്ങളെ ഫൈനലൈസ് ചെയ്തുവരുന്നേയുള്ളൂ. അണിയറയിൽ മേപ്പടിയാനിലെ തൻറെ ടീമിനെ തന്നെ നിലനിർത്തുകയാണ് വിഷ്ണു. നീല്‍ ക്യാമറയും രാഹുൽ സുബ്രഹ്മണ്യം സംഗീതവും, ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. നവരാത്രി യുണൈറ്റഡ് വിഷൻസ് സിനിമ നിർമ്മിക്കുന്നു.

ഉണ്ണി മുകുന്ദൻ മേപ്പടിയാൻ ചിത്രീകരണത്തിലാണിപ്പോൾ. താരം നിർമ്മാണത്തിലേക്കും കടക്കുകയാണ് ചിത്രത്തിലൂടെ.ഫാമിലി എന്‍റർടെയ്നർ ആണ് മേപ്പടിയാൻ.